സ്വത്ത് തര്‍ക്കം; പിതാവിനെ കട്ടിലില്‍നിന്ന് തറയിലേക്ക് വലിച്ചിട്ട മകന്‍ റിമാന്‍ഡില്‍

പത്തനംതിട്ട- സ്വത്ത് വീതിച്ചപ്പോള്‍  ഓഹരി കുറഞ്ഞു പോയതിന് പിതാവിനെ കട്ടിലില്‍നിന്ന് തറയിലേക്ക് വലിച്ചിട്ട മകന്‍ അറസ്റ്റില്‍. വടശ്ശേരിക്കര പേഴുംപാറ ചിറയ്ക്കല്‍ കല്ലിരിക്കുംപറമ്പില്‍ കെ ടി മാത്യുവിന്റെ മകന്‍ അനു എന്ന് വിളിക്കുന്ന തോമസ് മാത്യു (41)വിനെയാണ് പെരുനാട് പോലീസ് അറസ്റ്റ് ചെയ്തത്.
മാത്യുവിനെ കട്ടിലില്‍ നിന്നും വലിച്ച് താഴെയിട്ടതിന് പിന്നാലെ പുറത്തിറങ്ങി ഇഷ്ടിക എടുത്തെറിഞ്ഞുവെങ്കിലും ദേഹത്തു കൊണ്ടില്ല. പിറ്റേദിവസം മാത്യു പെരുനാട് പോലീസ് സ്‌റ്റേഷനിലെത്തി മൊഴിനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ച പോലീസ് സ്ഥലത്തുനിന്നും ഇഷ്ടിക കണ്ടെടുത്തു. തുടര്‍ന്ന് പ്രതിക്കായി നടത്തിയ തെരച്ചിലില്‍ പേഴുംപാറ ബൗണ്ടറിയില്‍നിന്ന് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ രാജിവ് കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ വി കെ രവീന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ റിമാന്‍ഡു ചെയ്തു.

 

Latest News