അരിക്കൊമ്പനും ഫാന്‍സ് അസോസിയേഷനായി, ഫ്‌ളക്‌സ് ബോര്‍ഡ് വെച്ച് ഓട്ടോ തൊഴിലാളികള്‍

ഇടുക്കി - അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് നാടുകടത്തിയെങ്കിലും ആനയോടുള്ള ആരാധന മൂത്ത് നാട്ടുകാര്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു. ചിന്നക്കനാലില്‍ നിന്ന് മാറ്റിയ അരിക്കൊമ്പന്റെ പേരില്‍ അണക്കരയിലാണ് ഫാന്‍സ് അസോസിയേഷന്‍ രൂപവത്കരിച്ചത്. അണക്കര ബി സ്റ്റാന്‍ഡിലെ ഓട്ടോ തൊഴിലാളികള്‍ ആണ് ഫാന്‍സ് അസോസിയേഷന് രൂപം നല്‍കിയതും അരിക്കൊമ്പന്റെ ചിത്രമടക്കമുള്ള വലിയ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതും. കാട് അത് മൃഗങ്ങള്‍ക്കുള്ളതാണെന്ന ഓര്‍മ്മപ്പെടുത്തലാണ് ഫ്‌ളകസ് ബോര്‍ഡിലുള്ളത്. അരിക്കൊമ്പന്റെ ആവാസ വ്യവസ്ഥയില്‍ മനുഷ്യന്‍ കടന്നു കയറുകയും ആനയെ പിടികൂടി നാടുകത്തുകയും ചെയ്തതിലുള്ള പ്രതിഷേധം കൂടിയാണ് ഫാന്‍സ് അസോസിയേഷന്റെ രൂപീകരണത്തിന് പിന്നിലെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു. 

 

Latest News