വനിതാ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സന്ദീപിനെ എത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി

കൊല്ലം - കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി സന്ദീപിനെ എത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. ചെറുകരകോണത്തെ സന്ദീപിന്റെ വീട്ടിലും ,സുഹൃത്തിന്റെ വീട്ടിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സന്ദീപ് പൊലീസിനെ വിളിച്ചു വരുത്തിയ ചെറുകര കോണത്തെ ശ്രീകുമാറിന്റെ വീട്ടിലായിരുന്നു ആദ്യ തെളിവെടുപ്പ്. സന്ദീപിനായി അഡ്വ.ബി ആളൂരാണ് കോടതിയില്‍ കേസ് വാദിക്കുന്നത്.  നിലവില്‍ സന്ദീപ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി 5 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതിയ്ക്ക് വൈദ്യസഹായം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം  സന്ദീപിനെ വീണ്ടും മാനസിക പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പേരൂര്‍ക്കട മനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു പരിശോധന. പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് വിദഗ്ദ്ധ സംഘം കണ്ടെത്തി.  ലഹരിക്ക് അടിമപ്പെട്ടാണ് സന്ദീപ് കൊല നടത്തിയതെന്നാണ് വിലയിരുത്തല്‍. കൊലപാതക സമയത്ത് മാരകമായ സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.

 

Latest News