സൗദിയില്‍ ഒഴുക്കില്‍പെട്ട കാറില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിച്ചു

അല്‍ബാഹ - അല്‍ബാഹ പ്രവിശ്യയില്‍ പെട്ട അല്‍അഖീഖില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട കാറില്‍ കുടുങ്ങിയ ഡ്രൈവറെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ ശക്തമായ ഒഴുക്കില്‍ പെട്ടത്. ട്രാഫിക് ഡയറക്ടറേറ്റുമായി ഏകോപനം നടത്തി ഡ്രൈവര്‍ക്ക് പിഴ ചുമത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകള്‍ മുറിച്ചുകടക്കുന്നത് സൗദിയില്‍ സമീപ കാലത്ത് ഗതാഗത നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് 5,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴ ലഭിക്കും.

 

Latest News