Sorry, you need to enable JavaScript to visit this website.

സംവിധായകന്‍ അജയ് വാസുദേവ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്

കൊച്ചി- നിരവധി മാസ്സ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ അജയ് വാസുദേവ് സിനിമാ നിര്‍മാണ രംഗത്തേക്ക് കടക്കുന്നു. 'പ്രൊഡക്ഷന്‍ നമ്പര്‍ 1' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും കൊച്ചിയില്‍ നടന്നു. നവാഗതനായ ഷെഫിന്‍ സുല്‍ഫിക്കര്‍ ആണ് സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അജയ് വാസുദേവിന്റെ
സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു വരികയാണ് ഷെഫിന്‍ സുല്‍ഫിക്കര്‍. അജയ് വാസുദേവ്, ആസിഫ് എം എ, സുസിന ആസിഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മാല പാര്‍വ്വതി, മനോജ് കെ.യു, ഫഹ ഫാത്തിമ, ഫിറുസ് ഷമീര്‍ എന്നിവരാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് കഥ ഒരുക്കുന്നത് അല്‍ഡ്രിന്‍ പഴമ്പിള്ളിയാണ്. ക്യാമറ: പ്രസാദ് എസ് സെഡ്, എഡിറ്റര്‍: ജെറിന്‍ രാജ്,  ആര്‍ട്ട് ഡയറക്ടര്‍: അനില്‍ രാമന്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നിസ്‌ന ഷെഫിന്‍, വസ്ത്രലങ്കാരം: ഗോകുല്‍ മുരളി, ചീഫ് അസോസിയേറ്റ്: മിഥുന്‍ ശങ്കര്‍ പ്രസാദ്, ആര്‍ട്ട് അസോസിയേറ്റ്: റോഷന്‍, അസോസിയേറ്റ് ക്യാമറ: ഹരീഷ് എ.വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അന്‍വര്‍ ആലുവ, പി.ആര്‍.ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: അജ്മല്‍ ലത്തീഫ്, ഡിസൈന്‍സ്: ശിഷ്യന്മാര്‍ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.
പകലും പാതിരാവും എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവിന്റേതായി എത്തുന്ന ചിത്രമാണിത്. മാളികപ്പുറം, മാര്‍ഗംകളി, ഷൈലോക്ക് എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്ത് കൂടി തന്റെ സാന്നിദ്ധ്യം ഉറപ്പിച്ച അജയ് വാസുദേവ്  പിക്കാസോ, കട്ടീസ് ഗ്യാങ്, മുറിവ് എന്നീ ചിത്രങ്ങളിലൂടെ വീണ്ടും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

 

Latest News