Sorry, you need to enable JavaScript to visit this website.

സുദീപ്തോ സെന്‍, വടക്കന്‍ കേരളത്തിനെന്താണ്  കുഴപ്പം? - മന്ത്രി വി. ശിവന്‍ കുട്ടി 

തിരുവനന്തപുരം- കേരളത്തിനെതിരെ വിവാദ പരാമര്‍ശം ഉയര്‍ത്തുന്ന 'ദ കേരള സ്റ്റോറി' ചിത്രത്തിന്റെ സംവിധായകന് എതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇന്നലെ ചിത്രത്തിന്റെ സംവിധായകന്‍ സുദീപ്തോ സെന്‍ മുംബയിലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ രണ്ട് തരം കേരളമുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം. താങ്കള്‍ക്ക് കേരളം എന്തെന്ന് അറിയില്ല. ഇവിടെ ആ പരിപ്പ് വേവില്ല എന്നായിരുന്നു ശിവന്‍കുട്ടി പറഞ്ഞത്.  ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.
'വടക്കന്‍ കേരളം ഭീകരവാദ ശൃംഖലയുടെ താവളമാണ്. കേരളത്തിനുള്ളില്‍ രണ്ട് കേരളമുണ്ട്. ചിത്രങ്ങളിലും പോസ്റ്റ് കാര്‍ഡുകളിലും ഒക്കെ കാണുന്നത് പോലെയുള്ള കളരിപയറ്റ്, നൃത്തം, ആയോധന കലകള്‍ ഇവയടങ്ങിയതാണ് ഒരു ഭാഗം. എന്നാല്‍ മംഗളൂരു ഉള്‍പ്പെടുന്ന ദക്ഷിണ കര്‍ണാടകയുമായി കേരളത്തിന്റെ വടക്കന്‍ ഭാഗത്തെ ബന്ധിപ്പിക്കുന്ന മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, ജില്ലകള്‍ ഭീകരവാദ ശൃംഖലയുടെ ഭാഗമാണ്' എന്നാണ് സുദീപ്തോ പറഞ്ഞത്. ഇരകളായ ആയിരക്കണക്കിന് സ്ത്രീകളെ ചലച്ചിത്രത്തിന്റെ പിന്നണിസംഘം കണ്ടിരുന്നതായി ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷായും അറിയിച്ചിരുന്നു. ഇന്നലെതന്നെ സംവിധായകന്റെ ഈ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് വി ശിവന്‍കുട്ടിയും പ്രതികരണവുമായി രംഗത്തെത്തിയത്.

Latest News