എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു;  നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു 

ന്യൂദല്‍ഹി- ദല്‍ഹിയില്‍ നിന്ന് സിഡ്നിയിലേയ്ക്ക് പോയ എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ഏഴ് യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് സിഡ്നി വിമാനത്താവളത്തില്‍ ചികിത്സ നല്‍കി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ വീട്ടിലേയ്ക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്.ഇന്നലെ രാത്രിയാണ് വിമാനം ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേയ്ക്ക് പോയത്. യാത്രക്കിടെ വിമാനം ആകാശച്ചുഴിയില്‍പ്പെടുകയായിരുന്നു. യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു.

Latest News