സൗദിയിലെ സ്വർണ വിപണിയിൽ തട്ടിപ്പുകൾ, അഞ്ചു റിയാലിന്റെതിന് 7000 റിയാൽ

ജിദ്ദ - സൗദിയിൽ സ്വർണ വിപണിയിൽ ചിലർ തട്ടിപ്പുകൾ നടത്തുന്നതായി ദേശീയ ജ്വല്ലറി കമ്മിറ്റി അംഗം മുഹമ്മദ് അസൂസ് പറഞ്ഞു. സ്വർണ വിപണിയിലെ തട്ടിപ്പുകളിൽ കൂടുതലും നടത്തുന്നത് ഉപയോക്താക്കളാണ്, അല്ലാതെ വ്യാപാരികളല്ല. വാണിജ്യ മന്ത്രാലയത്തിന്റെ കടുത്ത നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപാരികളെ സംബന്ധിച്ചേടത്തോളം തട്ടിപ്പുകൾ കാണിക്കുക ദുഷ്‌കരമാണ്. 
മയക്കുമരുന്ന് പ്രതികൾക്കുള്ള ശിക്ഷകൾ കഴിഞ്ഞാൽ ഏറ്റവും കടുത്ത ശിക്ഷകളാണ് സ്വർണത്തിൽ കൃത്രിമം കാണിക്കുന്നവർക്ക് സൗദിയിൽ ബാധകമാക്കുന്നത്. കൂടാതെ തങ്ങളുടെ സൽപ്പേരിന് കളങ്കം വരുത്താൻ വ്യാപാരികൾ ആഗ്രഹിക്കുകയുമില്ല. ഒരു ഔൺസ് കനേഡിയൻ, ഓസ്‌ട്രേലിയൻ, സൗദി സ്വർണ ബിസ്‌കറ്റുകൾക്ക് ഒരേ വിലയാണ്. ചിലർ പേക്ക് ചെയ്ത സ്വർണ ബിസ്‌കറ്റ് കുറഞ്ഞ വിലയിൽ വിൽക്കാൻ തയാറായി പ്രദർശിപ്പിക്കും. ഇത് സ്വർണമല്ലെന്നും ചെമ്പ് ആണെന്നും പിന്നീടാകും തിരിച്ചറിയുക. വ്യാജ സ്വർണ ബിസ്‌കറ്റ് 7,000 റിയാലിനാണ് വിപണിയിൽ വിൽക്കുന്നത്. ഇതിന്റെ യഥാർഥ വില അഞ്ചു റിയാൽ മാത്രമാണെന്നും മുഹമ്മദ് അസൂസ് പറഞ്ഞു.
 

Latest News