ന്യൂയോര്‍ക്ക് - വില്യംസ്ബര്‍ഗിലെ എസ് 3 സെന്റ് അടുത്തുള്ള ബെഡ്ഫോര്‍ഡ് അവന്യുവിലുള്ള അപ്പാര്‍ട്ട്മെന്റിന്റെ കിടപ്പുമുറിയില്‍ സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലെസ് സര്‍വീസസിലെ പോലീസ് ഓഫീസര്‍ തെരേസ ഗ്രെഗിനെ (37) മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ 8.20 ഓടെയായിരുന്നു സംഭവം. കഴുത്തിലും ശരീരത്തിലും നിരവധി തവണ കുത്തേറ്റിട്ടുണ്ട്. പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മരിച്ച ഓഫിസറുടെ പെണ്മക്കളാണ് വിവരം പോലീസിനെ അറിയിച്ചത്.