Sorry, you need to enable JavaScript to visit this website.

സൗദിയില്‍ അബ്ശിര്‍ വഴി നാഷണല്‍ അഡ്രസ് ചേര്‍ക്കാനും പുതുക്കാനും സൗകര്യം

റിയാദ്-സൗദി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള അബ്ശിറില്‍ നാഷണല്‍ അഡ്രസ് സേവനം കൂടി ലഭ്യമാക്കി. സൗദി പോസ്റ്റിന്റെ സഹകരണത്തോടെയാണ് ദേശീയ വിലാസ സേവനങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ വിലാസങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും പരിഷ്‌ക്കരിക്കാനും സാധിക്കുന്നതിനു പുറമെ, ദേശീയ വിലാസങ്ങളുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളും ലഭിക്കും.  
അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ ലോഗിന്‍ ചെയ്ത് ഇലക്ട്രോണിക് സേവനങ്ങള്‍ തെരഞ്ഞെടുത്ത ശേഷം മൈ സര്‍വീസസ് വഴി പൊതു സേവനങ്ങളും തുടര്‍ന്ന് ദേശീയ വിലാസ സേവനവും ഉപയോഗിക്കാം.
പുതിയ വിലാസം രജിസ്റ്റര്‍ ചെയ്യാനും മുമ്പ് രജിസ്റ്റര്‍ ചെയ്ത വിലാസങ്ങള്‍ പരിശോധിക്കാനും വിലാസങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും വിലാസങ്ങളുടെ പ്രൂഫ് പ്രിന്റ് ചെയ്യാനും കഴിയും.
ദേശീയ വിലാസം എന്നത് വ്യക്തികളുടെ സ്‌പെഷ്യല്‍ ഐഡന്റിറ്റിയാണ്. രാജ്യത്തെ എല്ലാ പ്രദേശങ്ങള്‍ക്കും നഗരങ്ങള്‍ക്കും ഏകീകൃതവും സമഗ്രവുമായ വിലാസ സംവിധാനത്തിലൂടെ, താമസസ്ഥലത്ത് നിന്ന് എളുപ്പത്തില്‍ വാണിജ്യ, സര്‍ക്കാര്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ സ്വദേശികളേയും വിദേശികളേയും നാഷണല്‍ അഡ്രസ് സഹായിക്കുന്നു.

 

Latest News