വിസിറ്റ് വിസയിലെത്തിയ കോഴിക്കോട് സ്വദേശിനി ഖത്തറില്‍ നിര്യാതയായി

ദോഹ-രണ്ടു മാസം മുമ്പ് സന്ദര്‍ന വിസയിലെത്തിയ കോഴിക്കോട് സ്വദേശിനി ഖത്തറില്‍ നിര്യാതയായി. ഊരള്ളൂര്‍ ഊട്ടേരി പരേതനായ നാരങ്ങോളി ആലിയുടെ ഭാര്യ കാപ്പുമ്മല്‍ ഫാത്തിമ (79) യാണ് മരിച്ചത്. തിങ്കളാഴ്ച വക്‌റയിലെ വീട്ടില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നായിരുന്നു മരണം.റമദാന്‍ ആദ്യ വാരത്തിലാണ് ഇവര്‍ ഖത്തറിലുള്ള മക്കളെ സന്ദര്‍ശിക്കാനായി എത്തിയത്.  
മക്കള്‍: അബ്ദു റാസിഖ് എന്‍ (കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ സെക്രട്ടറിഖത്തര്‍), ശരീഫ് (ഖത്തര്‍), അബ്ദുസ്സമദ് നാരങ്ങോളി, വി.കെ. ആയിശ ടീച്ചര്‍ (റിട്ട. അധ്യാപിക), റഹീമ സാലിഹ്. മരുമക്കള്‍: സാലിഹ് ശിവപുരം (ഖത്തര്‍), സാജിദ കെ.വി, ബഷീദ കൊയിലാണ്ടി, പരേതനായ വി.കെ. ഇബ്രാഹിം കുട്ടി മാസ്റ്റര്‍.

 

Latest News