തന്റെ കുഞ്ഞുമകന്റെ മുഖം സോഷ്യൽ മീഡിയയിൽ കാണിച്ച് നടി ഷംന കാസിം. പ്രസവത്തിന് പിന്നാലെ കുഞ്ഞിന്റെ വിവിധ ഫോട്ടോകളും വിശേഷങ്ങളുമെല്ലാം നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നെങ്കിലും ആദ്യ കൺമണിയുടെ മുഖം കാണിക്കുന്നത് ഇതാദ്യമാണ്.
'ഞങ്ങളുടെ രാജകുമാരൻ' എന്നാണ് ഫോട്ടോ പങ്കുവെച്ച് ഷംന കുറിച്ചത്. ഷാനിദ് ആസിഫ് അലിയും ഫോട്ടോയിലുണ്ട്. 40 ദിവസം കഴിഞ്ഞ് കുഞ്ഞിന്റെ ഫോട്ടോ പുറത്തുവിടുമെന്ന് ഷംന നേരത്തെ പറഞ്ഞിരുന്നു. നിരവധി പേരാണ് കുഞ്ഞിനും ദമ്പതികൾക്കും ആശംസയും സ്‌നേഹവും അറിയിച്ചത്.
ഏപ്രിൽ നാലിനാണ് ഷംന കാസിമിനും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും ആൺകുഞ്ഞ് പിറന്നത്. 24 വർഷത്തെ യു.എ.ഇ ജീവിതത്തിന്റെ ആദരവാൽ ദുബൈ കിരീടാവകാശിയുടെ പേര് ഹംദാൻ എന്നാണ് (ശൈഖ് ഹംദാനൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്) കുഞ്ഞിന് നൽകിയിട്ടുള്ളത്. ജെ.ബി.എസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭർത്താവ്. ദുബൈയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.