ദുബായ്- അബ്രകളുടെ മുഖം മാറുന്നു. എട്ടുപേരെ വഹിക്കാന്‍ ശേഷിയുള്ള ആദ്യത്തെ ഓട്ടോണമസ് ഇലക്ട്രിക് അബ്രയുടെ പരീക്ഷണയോട്ടം ദുബായില്‍ നടത്തി. അല്‍ ജദ്ദാഫ് സ്‌റ്റേഷന്‍ മുതല്‍ ദുബായ് ക്രീക്കിലെ ഫെസ്റ്റിവല്‍ സിറ്റി സ്‌റ്റേഷന്‍ വരെയായിരുന്നു ആദ്യ യാത്ര. അബ്രകളുടെ ഇലക്ട്രിക് അബ്ര നിര്‍മ്മിച്ചിരിക്കുന്നത്. സിറോ കാര്‍ബണ്‍ പുറന്തള്ളല്‍, പ്രവര്‍ത്തന, പരിപാലന ചെലവുകള്‍ 30% കുറയ്ക്കുക, ഡീസല്‍ പൗഡേര്‍ഡ് മോഡലിനെക്കാളും കുറഞ്ഞ ശബ്ദം തുടങ്ങി നിരവധി സവിശേഷതകളാണു ഇലക്ട്രിക് അബ്രയ്ക്കുള്ളത്
രണ്ട് ഇലക്ട്രിക് മോട്ടറുകളാണിതിനുള്ളത്. ഓട്ടോണമസ് കണ്‍ട്രോള്‍ സിസ്റ്റം, നാലു ലിതിയം ബാറ്ററികള്‍ എന്നിവ ഏഴുമണിക്കൂര്‍ പ്രവര്‍ത്തനശേഷി നല്‍കുന്നു. ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി അബ്രയുടെ പുറംഭാഗം ഫൈബര്‍ഗ്ലാസ് ഉപയോഗിച്ചാണു നിര്‍മ്മിച്ചിരിക്കുന്നത്.