Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'അനക്ക് എന്തിന്റെ കേടാ'യിലൂടെ പഞ്ചാബി എഴുത്തുകാരിയും അഭിനേത്രിയുമായ പ്രീതി പ്രവീണ്‍ മലയാള സിനിമയിലേക്ക്

കൊച്ചി- പഞ്ചാബുകാരിയായ പ്രീതി പ്രവീണ്‍ മലയാള സിനിമയില്‍ നടിയായി അരങ്ങേറ്റം നടത്തുന്നു. ബി. എം. സി ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിച്ച് മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'അനക്ക് എന്തിന്റെ കേടാ' സിനിമയിലാണ്  പ്രീതി പ്രവീണ്‍ സൈനബ എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത്. ചിത്രം ഉടന്‍ തിയറ്ററിലെത്തും. 

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിനീത് ശ്രീനിവാസന്‍ പുറത്തുവിട്ടപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. തൊഴില്‍പരമായി മന:ശാസ്ത്രജ്ഞയും ഒപ്പം ഹൃദയ സ്പര്‍ശിയായ എഴുത്തുകാരിയും അഭിനേതാവും സാമൂഹിക പ്രവര്‍ത്തകയുമെല്ലാമാണ് പ്രീതി പ്രവീണ്‍. കഴിഞ്ഞ 15 വര്‍ഷമായി ബഹ്റൈനില്‍ കുടുംബത്തിനൊപ്പം താമസിക്കുന്ന അവര്‍ നാടകങ്ങള്‍, ഹ്രസ്വ ചിത്രങ്ങള്‍ എന്നിവ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് മലയാളിയായ പ്രവീണാണ്.        

'നായികയുടെ മാതാവായാണ് താന്‍ അഭിനയിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും തന്റെ കഥാപാത്രം ഇഷ്ടമാകുമെന്നാണ് കരുതുന്നത്. അതിനായി പ്രാര്‍ഥിക്കുന്നുണ്ട്. ഇനിയും അവസരങ്ങള്‍ വന്നാല്‍ മലയാളത്തില്‍ തുടര്‍ന്നും അഭിനയിക്കണമെന്നുണ്ട് ' എന്നും പ്രീതി പ്രവീണ്‍ പറയുന്നു.

മലയാളത്തിലുള്ള ഡയലോഗുകള്‍ ഇംഗ്ലീഷില്‍ തര്‍ജിമ ചെയ്ത് പഠിച്ച് കൃത്യമായി ഗൃഹപാഠം ചെയ്താണ് അഭിനയിച്ചത്. സെറ്റില്‍ എല്ലാവരും പ്രോത്സാഹിപ്പിച്ചു. സംവിധായകന്‍ ഷമീര്‍, ഒപ്പം അഭിനയിച്ച സന്തോഷ് കുറുപ്പ്, സ്‌നേഹ അജിത്ത്, അച്ചു സുഗന്ധ്, അനീഷ് ധര്‍മ്മ എന്നിവര്‍ നല്ല പിന്തുണ നല്‍കി. അതൊന്നും മറക്കാന്‍ കഴിയുന്നതല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

അഖില്‍ പ്രഭാകര്‍, സ്‌നേഹ അജിത്ത്, സുധീര്‍ കരമന, സായ്കുമാര്‍, മധുപാല്‍, ബിന്ദുപണിക്കര്‍, വീണ, വിജയകുമാര്‍, കൈലാഷ്, ശിവജി ഗുരുവായൂര്‍, കലാഭവന്‍ നിയാസ്, റിയാസ് നെടുമങ്ങാട്, വീണ, കുളപ്പുള്ളി ലീല, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധര്‍മന്‍, ബന്ന ചേന്ദമംഗലൂര്‍, ജയാമേനോന്‍, പ്രകാശ് വടകര, ഇഷിക, പ്രീതി പ്രവീണ്‍, സന്തോഷ് അങ്കമാലി, മാസ്റ്റര്‍ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്‌നേഷ് കോഴിക്കോട്, മുജീബ് റഹ്മാന്‍ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദര്‍, മുനീര്‍, മേരി, ഡോ. പി. വി. ചെറിയാന്‍, ബിജു സര്‍വാന്‍, അന്‍വര്‍ നിലമ്പൂര്‍, അനുറാം, ഫൈസല്‍ പുത്തലത്ത്, രാജ് കോഴിക്കോട്, സുരേഷ് കനവ്, ഡോ. ഷിഹാന്‍, രമണി മഞ്ചേരി, പുഷ്പ മുക്കം തുടങ്ങിയവര്‍ അഭിനയിക്കുന്നു.

പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ പുത്രന്‍ ഗൗതം ലെനിനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
പി. ആര്‍. ഒ- എം. കെ. ഷെജിന്‍.

Latest News