അവധി കഴിഞ്ഞെത്തി മൂന്ന് മാസം; അപകടത്തില്‍ മരിച്ച ഷിബിന്റെ മൃതദേഹം നാട്ടിലേക്ക്

തബൂക്ക്- സൗദി അറേബ്യയിലെ ദുബയില്‍ വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് തിരുവമ്പാടി സ്വദേശി ഷിബിന്റെ (30)  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ മാര്‍ച്ചില്‍ തബൂക്കിനടുത്ത ദുബയില്‍ ട്രൈലറുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു മരണം.  ആറ് വര്‍ഷമായി തബൂക്കിലെ ആസ്ട്ര കമ്പനിയില്‍ സെയില്‍സ്മാന്‍ ആയി ജോലിചെയ്യുകയായിരുന്നു. അവധി കഴിഞ്ഞ് തിരിച്ചെത്തി മൂന്ന് മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. 

ആസ്ട്ര കമ്പനി രേഖകള്‍ ശരിയാക്കി തബൂക്ക് കെഎംസിസി വെല്‍ഫെയര്‍ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് മൃതദേഹം നാട്ടിലേക്കയച്ചത്. തിങ്കളാഴ്ച നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ കുടുബം മൃതദേഹം ഏറ്റുവാങ്ങും.
ഭാര്യ ഡോണ തോമസ്. പിതാവ്: ജോസഫ് അഗസ്റ്റിന്‍, മാതാവ്: ബോബി ജോസഫ്. ഷിനി ജോസഫ് സഹോദരിയും, ഷിന്റൊ ജോസഫ് സഹോദരനുമാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News