ദുബായ്- സമ്മാനം അടിച്ചുവെന്ന് അറിയിച്ച് ബാങ്ക് വിവരങ്ങള്‍ ചോദിക്കുന്ന തട്ടിപ്പില്‍ കുടുങ്ങരുതെന്ന് ലുലു ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കി. ലുലു ഗ്രൂപ്പ് പ്രമോഷന്‍ എന്ന പേരില്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും വാട്‌സാപ്പ് മുഖേനയും ടെലിഫോണ്‍ കോള്‍ വഴിയും സന്ദേശം എത്തുന്നുണ്ട്.
വന്‍തുക സമ്മാനമടിച്ചുവെന്നാണ് സന്ദേശങ്ങളില്‍ അറിയിപ്പുണ്ടാവുക. തിരിച്ചു വിളിക്കുന്നതിന് നല്‍കിയ നമ്പറുകളില്‍ വിളിച്ചാല്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെടും. വ്യാജ സന്ദേശങ്ങള്‍ അയച്ചുകൊണ്ടുള്ള തട്ടിപ്പിന് ഇരയാകരുതെന്ന് ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല നടത്തുന്ന ലുലു ഗ്രൂപ്പ് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
ലുലുവിന്റെ എംബ്ലം കൂടി ചേര്‍ത്താണ് വാട്‌സാപ്പ് മെസേജ് ലഭിക്കുന്നത്. സമ്മാനമടിച്ചുവെന്ന് അറിയിച്ച് ബാങ്ക് വിവരങ്ങള്‍ ചോദിക്കുന്നവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ലുലു ഗ്രൂപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ലുലുവിന്റെ എംബ്ലം കൂടി ചേര്‍ത്താണ് വാട്‌സാപ്പ് മെസേജ് ലഭിക്കുന്നത്. സമ്മാനമടിച്ചുവെന്ന് അറിയിച്ച് ബാങ്ക് വിവരങ്ങള്‍ ചോദിക്കുന്നവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ലുലു ഗ്രൂപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.