തബൂക്ക്- സൗദി അറേബ്യയിലെ തബൂക്കില്‍ കഴിഞ്ഞ മാസം ഹൃദയഘാതം മൂലം മരിച്ച ആലപ്പുഴ താമരക്കുളം സ്വദേശി സുരേന്ദ്രന്‍ കുഞ്ഞുപ്പിള്ള (56) യുടെ മൃതദേഹം ഞായറാഴ്ച സ്വദേശത്തേക്ക് കൊണ്ടുപോയി. തിങ്കള്‍ രാവിലെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ കുടുംബം മൃതദേഹം ഏറ്റുവാങ്ങും.
ജോര്‍ദാന്‍ റോഡിലുള്ള അല്‍ ഗോറയാത്ത് കമ്പനി ജീവനക്കാരനായിരുന്ന സുരേന്ദ്രന്‍ അവധിക്ക് നാട്ടിലേക്ക് പോകാനിരുന്ന ദിവസമാണ് മരണം സംഭവിച്ചത്. ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന സുഹൃത്ത് ജോര്‍ജ്ജ് കല്ലടയുടെ സഹകരണത്തോടെ തബൂക്ക് കെഎംസിസി വെല്‍ഫേയര്‍ വിഭാഗമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള രേഖകള്‍ ശരിയാക്കിയത്. ഇബ്രാഹിം അബ്ദുല്ല അല്‍ ഗോറയാത്ത് ആണ് സ്‌പോണ്‍സര്‍. ഭാര്യ മിനി. സുമി മോള്‍, സുനി മോള്‍ എന്നിവര്‍ മക്കളാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)