Sorry, you need to enable JavaScript to visit this website.

താമര വാടിയത് കര്‍ണാടകയില്‍ മാത്രം, ബാക്കി സംസ്ഥാനങ്ങളുടെ പട്ടിക

ന്യൂദല്‍ഹി- കര്‍ണാടകയില്‍ കനത്ത തിരിച്ചടിയേറ്റ ബി.ജെ.പിക്ക് ഇത് രണ്ടാമത്തെ സംസ്ഥാനത്താണ് ഭരണം നഷ്ടമാകുന്നത്. രാജ്യത്ത് 28 സംസ്ഥാനങ്ങില്‍ പത്ത് സംസ്ഥാനങ്ങളില്‍ ഇപ്പോഴും ബി.ജെ.പിതന്നെയാണ് ഭരണകക്ഷി. നാല് സംസ്ഥാനങ്ങള്‍ ബി.ജെ.പി സഖ്യവും ഭരിക്കുന്നു.
വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തില്‍ തിരിച്ചെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് 135 സീറ്റില്‍ വിജയിച്ചപ്പോള്‍ ബി.ജെ.പി 66 സീറ്റുകളിലും ജെ.ഡി.എസ് 19 സീറ്റുകളിലുമാണ് വിജയിച്ചത്.
പരാജയത്തെ തുടര്‍ന്ന് ബസവരാജ് ബൊമ്മെ രാജിക്കത്ത് സമര്‍പ്പിച്ചു. കര്‍ണാടകയിലെ പരാജയത്തോടെ തെന്നിന്ത്യയില്‍ ബി.ജെ.പിക്ക് പിടിത്തം നഷ്ടപ്പെട്ടിരിക്കയാണ്.
ബി.ജെ.പിയോ സഖ്യകക്ഷികളോ അധികാരത്തിലുള്ള സംസംസ്ഥാനങ്ങള്‍.
1. അരുണാചല്‍ പ്രദേശ്
2. അസം
3. ഗോവ
4.ഗുജറാത്ത്
5.ഹരിയാന
6.മധ്യപ്രദേശ്
7.മഹാരാഷ്ട്ര
8.മണിപ്പൂര്‍
9.മേഘാലയ
10.നാഗാലാന്‍ഡ്
11. സിക്കിം
12. ത്രിപുര
13. ഉത്തര്‍പ്രദേശ്
14. ഉത്തരാഖണ്ഡ്

കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങള്‍
നാല് സംസ്ഥാനങ്ങളില്‍ മാത്രമാണ് അധികാരത്തിലുള്ളത്. കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തിലുണ്ട്.
കോണ്‍ഗ്രസും സഖ്യകക്ഷികളും അധികാരത്തിലുള്ള സംസ്ഥാനങ്ങള്‍
1. ബിഹാര്‍
2. ഛത്തീസ്ഗഢ്
3. ഹിമാചല്‍ പ്രദേശ്
4. ജാര്‍ഖണ്ഡ്
5. കര്‍ണാടക
5.രാജസ്ഥാന്‍
5. തമിഴ്‌നാട്

ആറ് സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളാണ് അധികാരത്തിലുള്ളത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ശേഷം സംസ്ഥാനം ഭരിക്കുന്ന ഏക ദേശീയ പാര്‍ട്ടി പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയാണ്.
കേന്ദ്രഭരണ പ്രദേശങ്ങളില്‍ ദല്‍ഹിയില്‍ ആം ആദ്മിയും പുതുച്ചേരിയില്‍ ബി.ജെ.പി സഖ്യവുമാണ് അധികാരത്തില്‍. കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ച ജമ്മു കശ്മീര്‍ രാഷ്ട്രപതി ഭരണത്തിലാണ്.

 

Latest News