Sorry, you need to enable JavaScript to visit this website.
Wednesday , May   31, 2023
Wednesday , May   31, 2023

മാതൃദിനത്തിൽ അമ്മയായതിന്റെ സന്തോഷം അറിയിച്ച് നടി അഭിരാമി; ഒപ്പം ദത്തെടുത്ത കുഞ്ഞിന്റെ വിശേഷവും

മാതൃദിനത്തിൽ അമ്മയായതിന്റെ സന്തോഷവുമായി നടി അഭിരാമി. മാതൃദിനത്തിൽ അമ്മയായതിൽ വളരെ സന്തോഷമുണ്ടെന്നും കൽക്കി എന്നാണ് ഞങ്ങൾ കുഞ്ഞിന് പേരിട്ടതെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
 കഴിഞ്ഞ വർഷമാണ് ഞങ്ങളൊരു പെൺകുഞ്ഞിനെ ദത്തെടുത്തത്. എല്ലാതരത്തിലും ജീവിതത്തെ മാറ്റിമറിക്കുന്ന തീരുമാനമായിരുന്നു അത്. ഇന്നൊരു അമ്മയായി. മാതൃദിനം ആഘോഷിക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു. പുതിയ കടമ നിർവഹിക്കുന്നതിൽ നിങ്ങളുടെയെല്ലാം അനുഗ്രഹം ഉണ്ടാകണമെന്നും നടി കുറിച്ചു.
 സിനിമാ മേഖലയിൽ നിന്ന് അടക്കം നിരവധി പേരാണ് മാതൃദിന സന്തോഷത്തിൽ അഭിരാമിക്ക് ആശംസകൾ അറിയിച്ചുകൊണ്ടിരിക്കുന്നത്. 2009 ഡിസംബർ 27നായിരുന്നു തെന്നിന്ത്യൻ ഭാഷകളിൽ അടക്കം അഭിനയിച്ച അഭിരാമിയും ഹെൽത്ത് കെയർ ബിസ്‌നസ്സ് കൺസൾട്ടന്റായ രാഹുൽ പവനനും തമ്മിൽ വിവാഹിതരായത്.

Latest News