ഗാസയില്‍ വെടിനിര്‍ത്തല്‍;അഞ്ച് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 33 ഫലസ്തീനികള്‍

ഗാസ- ഇസ്രായിലും ഗാസ മുനമ്പിലെ ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. ഈജിപ്ത് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍
ഇസ്രായിലും ഇസ്ലാമിക് ജിഹാദി പോരളികളും തമ്മില്‍ അഞ്ച് ദിവസമായി തുടരുന്ന പോരാട്ടം രാത്രി ശനി രാത്രി 10 മണിയോടെ അവസാനിച്ചതായി ഫലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം തെക്കന്‍ ഇസ്രായേലിലേക്ക് ഗാസ മുനമ്പില്‍ നിന്ന് 20 ഓളം റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചടിച്ചെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പോരാളികളും ഇസ്രായില്‍ സൈന്യവും തമ്മിലുള്ള ചെറിയ വെടിവെപ്പിന് ശേഷം ഗാസ മുനമ്പില്‍ ശാന്തത തിരിച്ചെത്തിയതായി ഫലസ്തീന്‍ വൃത്തങ്ങള്‍ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇസ്രായില്‍ സൈനിക നടപടിയില്‍ അഞ്ച് ദിവസത്തിനിടെ ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഏഴ് ഇസ്ലാമിക് ജിഹാദ് അംഗങ്ങളും ഉള്‍പ്പെടെ 33 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 150     ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News