കര്‍ണാടകയില്‍ വെറുപ്പ് തോറ്റു, സ്‌നേഹം ജയിച്ചു- ഫാറൂഖ് അബ്ദുല്ല

ശ്രീനഗര്‍- കര്‍ണാടകയില്‍ വിദ്വേഷ രാഷ്ട്രീയത്തിനുമേല്‍ സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് വിജയിച്ചതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ സഹായിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌നേഹത്തിന്റെ രാഷ്ട്രീയം ഇനിയും പ്രോത്സാഹിപ്പിക്കണം. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News