അനുഭവിക്കുന്നത് ദേശസ്‌നേഹി ആയതിന്റെ ഫലമെന്ന് സമീര്‍ വാങ്കഡെ

മുംബൈ-ദേശസ്‌നേഹിയായതിന്റെ ഫലമാണ് തനിക്കെതിരായ സി.ബി.ഐ അഴിമതിക്കേസെന്ന് മയക്കുമരുന്ന് ആര്യന്‍ കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത് വിവദത്തിലായ എന്‍.സി.ബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ. ആര്യന്‍ ഖാനെ കേസില്‍നിന്ന് ഒഴിവാക്കാന്‍ 25 കോടി രൂപ ആവശ്യപ്പെട്ടതിനാണ് സി.ബി.ഐ വങ്കഡെക്കെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തത്.
ഭാര്യയുടേയും മക്കളുടേയും സാന്നിധ്യത്തില്‍ 12 മണിക്കൂര്‍ 18 ഉദ്യോഗസ്ഥര്‍ തന്റെ വീട്ടില്‍ പരിശോധന നടത്തിയിട്ടും 23,000 രൂപയുടെ നാല് സ്വത്ത് രേഖകളും മാത്രമാണ് കിട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് കണ്ടെത്താന്‍ മുംബൈ തീരത്ത് ക്രൂയിസില്‍ പരിശോധന നടത്തുമ്പോള്‍ വാങ്കഡെ മുംബൈ എന്‍.സി.ബി സോണല്‍ മേധാവി ആയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News