Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിരോധ ഭീഷണിയില്‍ ബജ്‌റംഗ് ദളിന് ഭയമില്ലെന്ന് വി.എച്ച്.പി

ന്യൂദല്‍ഹി- കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയിച്ചിരിക്കെ, ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്ന ഭീഷണിയില്‍ ഭയമില്ലെന്ന് വിശ്വഹിന്ദു പരിഷേത്ത് (വി.എച്ച്.പി).
ഹിന്ദുക്കളോടുള്ള വിദ്വേഷത്തിന്റെ ഭാഗമായി ബജ്‌റംഗ് ദളിനെ നിരോധിക്കുകയാണെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വി.എച്ച്.പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്‍ഡെ പറഞ്ഞു. രാമജന്മഭൂമി പ്രക്ഷോഭകാലത്ത് ബജ്‌റംഗ് ദളിനെ നിരോധിച്ചിട്ടുണ്ടെങ്കിലും പിന്നീട് കോടതി അത് നീക്കിയ കാര്യം അദ്ദേഹം അനുസ്മരിച്ചു.
കര്‍ണാകടയില്‍ അധികാരം ലഭിച്ചാല്‍ പോപ്പുലര്‍ ഫ്രണ്ട്, ബജ്‌റംഗ് ദള്‍ എന്നിവയടക്കം വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകള്‍ക്കെതിരെ നിരോധനം അടക്കമുളള കര്‍ശന നപടികള്‍ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News