ഇടുക്കി - കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിനെ തുടര്‍ന്ന് വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ പാര്‍ട്ടി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. കറുപ്പുപാലം പ്രഭു ഭവനത്തില്‍ പരേതനായ ശിവന്റെ മകന്‍ എസ്.ഡി. സെല്‍വകുമാറാ(49)ണ് മരിച്ചത്. ആഹ്‌ളാദ പ്രകടനത്തിനിടയില്‍ പടക്കം വാങ്ങുന്നതിനായി ഇദ്ദേഹം കടയില്‍ കയറിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.






