Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മെസ്സി പോയാൽ....

ലിയണൽ മെസ്സി ഈ സീസണിനൊടുവിൽ പാരിസ് സെയ്ന്റ് ജർമാൻ വിടുകയാണ്. എങ്ങോട്ടേക്കാണ് എന്നതു മാത്രമാണ് ചർച്ചാവിഷയം. മെസ്സി പോയാൽ പി.എസ്.ജിക്ക് എന്താണ് സംഭവിക്കുക?
ഏറ്റവും പെട്ടെന്നുണ്ടാവുന്ന തിരിച്ചടി രണ്ട് മേഖലയിലായിരിക്കുമെന്ന് മാർക്കറ്റിംഗ് വിദഗ്ധർ പറയുന്നു. ഇന്റർനാഷനൽ ടി.വി സംപ്രേഷണ കരാറിൽ പ്രതീക്ഷിച്ച വളർച്ചയുണ്ടാവില്ല. ജഴ്‌സി വിൽപനയിൽ 10 ശതമാനത്തിന്റെ ഇടിവുണ്ടാകും. എന്നാൽ മറ്റു ചില പ്രധാന നേട്ടങ്ങളുണ്ടാവും. ക്ലബ്ബിന്റെ ശമ്പള ബിൽ ഗണ്യമായി കുറയും. ക്ലബ്ബിന്റെ പ്രതിഛായ മെച്ചപ്പെടുമെന്ന് കരുതുന്നവരുണ്ട്. സൂപ്പർ താരങ്ങൾക്കെതിരെ നടപടിയെടുക്കാൻ മടിക്കുന്ന ക്ലബ്ബെന്നതാണ് പി.എസ്.ജിയുടെ പ്രതിഛായ. 
സംപ്രേഷണാവകാശത്തുകയിലുള്ള കുറവ് പി.എസ്.ജിയെ മാത്രമല്ല, ഫ്രഞ്ച് ലീഗിലെ എല്ലാ ക്ലബ്ബുകളെയും ബാധിക്കും. ഇപ്പോൾ ഇന്റർനാഷനൽ സംപ്രേഷണാവാകാശം ഏറ്റെടുത്തിരിക്കുന്നത് ഖത്തറിലെ ബിഇൻ സ്‌പോർട്‌സാണ്. അത് 2024 ൽ അവസാനിക്കും. ഇപ്പോൾ ഫ്രാൻസിനു പുറത്തെ സംപ്രേഷണത്തിന് ലഭിക്കുന്നത് വർഷം എട്ട് കോടി യൂറോയാണ്. മെസ്സിയും നെയ്മാറുമില്ലാത്ത ലീഗ് ഏഷ്യയിലും ലാറ്റിനമേരിക്കയിലും വലുതായി വിറ്റുപോവില്ലെന്ന് മാർക്കറ്റിംഗ് എക്‌സ്‌പേർട് വിൻസന്റ് ചൗദേൽ കരുതുന്നു. ഫ്രഞ്ച് ലീഗുമായി നേരിട്ട് ഏറ്റുമുട്ടുന്ന സ്പാനിഷ് ലീഗിലേക്കോ മറ്റോ ആണ് മെസ്സി പോവുന്നതെങ്കിൽ തിരിച്ചടി കൂടുതൽ ശക്തമായിരിക്കും. 


മെസ്സിക്ക് വർഷം എട്ട് കോടി യൂറോയാണ് പി.എസ്.ജി പ്രതിഫലം നൽകുന്നത്. എല്ലാ ആനുകൂല്യങ്ങളുമുൾപ്പെടെയാണ് ഇത്. ചാമ്പ്യൻസ് ലീഗ് സെമിയിലെങ്കിലുമെത്തുന്നതിന്റെ സാമ്പത്തിക നേട്ടമുണ്ടാവുമെന്നാണ് ക്ലബ്ബ് കരുതിയത്. എന്നാൽ മെസ്സി കളിച്ച രണ്ട് സീസണിലും പി.എസ്.ജി ചാമ്പ്യൻസ് ലീഗിൽ പ്രി ക്വാർട്ടറിൽ പുറത്തായി. 
എന്നാൽ മെസ്സിയുടെ സാന്നിധ്യം കാരണം എട്ട് പുതിയ സ്‌പോൺസർമാരെയെങ്കിലും പി.എസ്.ജിക്ക് ലഭിച്ചു. 2022 ൽ ജഴ്‌സി വിൽപന 10 ലക്ഷം കവിഞ്ഞു. ജഴ്‌സി വിൽപനയിലുള്ള ഇടിവ് ക്ലബ്ബിനെ വലുതായി ബാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ജഴ്‌സി വിലയുടെ 20 ശതമാനം മാത്രമാണ് ക്ലബ്ബിന് കിട്ടുന്നത്. ബാക്കി നിർമാതാക്കൾക്കും വിതരണക്കാർക്കുമാണ് കിട്ടുക. 
മെസ്സി സോഷ്യൽ മീഡിയയിൽ പി.എസ്.ജിയുടെ സാന്നിധ്യം 50 ശതമാനത്തോളം വർധിപ്പിച്ചിരുന്നു. അത് ക്ലബ്ബിന്റെ മറ്റു വരുമാനങ്ങൾ വർധിക്കാൻ കാരണമായി. എന്നാൽ മെസ്സി പോവുന്നതോടെ ക്ലബ്ബിന് യുവേഫയുടെ സാമ്പത്തികച്ചട്ടങ്ങൾ പാലിക്കാൻ സാധിക്കും. അതുവഴി അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ മികച്ച കളിക്കാരെ ടീമിലേക്ക് കൊണ്ടുവരാനാവും.
മെസ്സി എങ്ങോട്ടു പോവുമെന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രധാന ചർച്ച. പ്രിയപ്പെട്ട ബാഴ്‌സലോണയിലേക്ക് തിരിച്ചുപോവുമോ, അമേരിക്കൻ സോക്കർ ലീഗിൽ ഇന്റർ മയാമിക്കു കളിക്കുമോ അതോ സൗദി അറേബ്യയിൽ നിന്നുള്ള വൻ തുകയുടെ കരാർ സ്വീകരിക്കുമോ? സൗദി ക്ലബ്ബിൽ ചേരാൻ മെസ്സി വാക്കാൽ സമ്മതിച്ചുവെന്നും 50 കോടി യൂറോയുടേതാണ് കരാറെന്നും ഫ്രഞ്ച് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മെസ്സിയുടെ ക്യാമ്പ് ഈ വാർത്ത നിഷേധിച്ചു. 
മെസ്സി ബാഴ്‌സലോണയിൽ തിരിച്ചുപോവാൻ സാധ്യതമായതെല്ലാം ചെയ്യുമെന്ന് മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗാഡിയോള കരുതുന്നു. മെസ്സിയാണ് ബാഴ്‌സലോണക്ക് ഇന്നത്തെ നേട്ടങ്ങളിലേറെയും സമ്മാനിച്ചതെന്നും അതിനുള്ള നന്ദി പ്രകടനത്തോടെ മെസ്സി തിരിച്ചുവന്നാൽ ബാഴ്‌സലോണക്ക് സ്പാനിഷ് ലീഗിന്റെ സാമ്പത്തിക അച്ചടക്കം പാലിക്കാൻ സാധിക്കില്ലെന്നതാണ് പ്രധാന പ്രശ്‌നം. മെസ്സിയെ കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് അമേരിക്കൻ മേജർ ലീഗ് സോക്കറിന്റെ കമ്മീഷണർ ഡോൺ ഗാർബർ പറയുന്നു. 
ലോകത്തിലെ ഏറ്റവും സ്‌പെഷ്യൽ കളിക്കാരനാണ് മെസ്സി. അയാളെ കൊണ്ടുവരാൻ അസാധാരണ ശ്രമങ്ങളുണ്ടാവും. സ്വപ്‌നം കാണാനാവാത്ത വിധമാണ് ട്രാൻസ്ഫർ മാർക്കറ്റ് വികസിക്കുന്നത്. മെസ്സിയും കുടുംബവും പ്രതീക്ഷിക്കുന്ന സൗകര്യങ്ങളൊരുക്കാൻ മേജർ ലീഗിന് സാധിക്കും -ഗാർബർ കൂട്ടിച്ചേർത്തു. 

Latest News