വോട്ടെണ്ണി തീര്‍ന്നില്ല, അതിനു മുന്‍പേ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കസേരയിലേക്ക് അവകാശവാദം

ബെംഗളുരു - കര്‍ണാടകയില്‍ വോട്ടെണ്ണല്‍ തീരുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കേസരയിലേക്ക് അവകാശവാദം തുടങ്ങി.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി മകന്‍ യതീന്ദ്ര രംഗത്തത്തി.  ജനപ്രീതി കണക്കിലെടുത്തും താഴേക്കിടയില്‍ നിന്നുയര്‍ന്ന് വന്ന നേതാവെന്ന നിലയിലും സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നാണ് അണികളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഡി.കെ.ശിവകുറാമിന് വേണ്ടിയും അവകാശ വാദങ്ങള്‍ മുഴങ്ങുന്നുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആരുടെയും പേരുകള്‍ ഇത് വരെ മുന്നോട്ട് വെച്ചിട്ടില്ല. തെരഞ്ഞെടുക്കപ്പെടുന്ന എം.എല്‍.എമാര്‍ തീരുമാനിക്കട്ടെയെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിനുള്ളത്. കോണ്‍ഗ്രസ് ക്യാമ്പില്‍ നേരത്തെ തന്നെ ആഘോഷങ്ങള്‍ തുടങ്ങിയിട്ടുണ്ട്.  രാഷ്ട്രീയ കുതിരക്കച്ചവടം തടയാന്‍ ഹൈക്കമാന്‍ഡ് നീക്കങ്ങള്‍ ആരംഭിച്ചു. ബെംഗളുരുവിലേക്ക് എത്താന്‍ കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ലീഡ് ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. 

 

Latest News