ബിഗ് ബോസില്‍ പ്രണയത്തിന്റെ പൂക്കാലം,  നാദിറയ്ക്ക് സാഗര്‍ സൂര്യയെ ഇഷ്ടമാണ്.... 

മുംബൈ-സീസണ്‍ ഫൈവിലേക്ക് വരുമ്പോള്‍ പ്രണയത്തിന്റെ സൂചനകള്‍ നല്‍കിയത് സാഗര്‍-സെറീന ജോഡികളാണ്. സാഗര്‍-സെറീന ബന്ധം പ്രണയമാണോ, അവരുടെ തന്ത്രമാണോ എന്ന സംശയം നിലനില്‍ക്കെയാണ് സാഗറിനോടുള്ള പ്രണയം തുറന്ന് പറഞ്ഞ് നാദിറയും രംഗത്ത് വരുന്നത്. പ്രണയം എന്ന വികാരം വളരെ മൂല്യമുള്ള ഒന്നാണ് ആര്‍ക്കു ആരോടു എപ്പോ വേണമെങ്കിലും പ്രണയം തോന്നാം പ്രണയത്തിനു കണ്ണില്ല മൂക്കില്ല എന്നൊക്കെ പറയുമ്പോലെ ശരിക്കും പ്രണയത്തിനു പ്രായം, ജാതി, മതം, ലിംഗം, ഒന്നുമില്ല. പക്ഷേ, ബിഗ്ഗ് ബോസ്സ് പോലൊരു പ്ലാറ്റ് ഫോമില്‍ രണ്ടു  പേര്‍ തമ്മില്‍ പ്രണയത്തിലാവുമ്പോ അത് തന്ത്രം ആണെന്നു തോന്നുന്നത് സ്വാഭാവികം. കാരണം ഇത്ര പെട്ടെന്നു തോന്നുന്ന ഒന്നാണോ പ്രണയം എന്നു തോന്നിപോകും.  പേര്‍ളി - ശ്രീനിഷ് പ്രണയം മാത്രമാണ് മലയാളം ബിഗ്ഗ് ബോസില്‍ വിജയിച്ചിട്ടുള്ളത് ബാക്കിയൊക്കെ പൊളിഞ്ഞു പോയിട്ടുണ്ട്. സീസണ്‍ 5 ഇല്‍ ഇപ്പോള്‍ ഇതാ നാദിറ മറ്റൊരു മത്സരാര്‍ത്ഥിയായ സാഗര്‍ സൂര്യയെ ഇഷ്ടമാണെന്നു പറഞ്ഞിരിക്കുന്നു. 

Latest News