ഒരാഴ്ച കൊണ്ട് 2018 സിനിമ  50 കോടി ക്ലബില്‍ 

കോഴിക്കോട്-ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 വിജയക്കുതിപ്പ് തുടരുകയാണ്. സിനിമയുടെ ഇതുവരെയുള്ള ബോക്സ് ഓഫീസ് കലക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.ഏഴു ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തുന്ന സിനിമയായി 2018 മാറിക്കഴിഞ്ഞു. കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 25 കോടിയിലധികം സ്വന്തമാക്കി. മികച്ച ഓപ്പണിംഗ് വീക്കും സിനിമയ്ക്ക് ലഭിച്ചു. ആസിഫ് അലി ഉള്‍പ്പെടെയുള്ള താരങ്ങളും ഇക്കാര്യം പങ്കുവെച്ചിരുന്നു.

Latest News