മൊബൈൽ ഫോൺ കത്തി, വീടിന് തീ പിടിച്ചു

കോഴിക്കോട്- കായക്കൊടി ചങ്ങരംകുളത്ത് മൊബൈൽ ഫോൺ കത്തിയതിനെ തുടർന്ന് വീടിന് തീ പിടിച്ചു. താഴെ കുറുങ്ങാട്ടിൽ രാജന്റെ വീടിനാണ് തീ പിടിച്ചത്. വൈദ്യുതി ഉപകരണങ്ങൾ,വയറിംഗ്,അലമാര,കട്ടിൽ,കിടക്ക,ജനൽ,ബാത്ത് റൂം വാതിൽ,വയറിങ്ങ് ഉൾപ്പൈട സർവ്വതും കത്തി നശിച്ചു. മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യാനായി കുത്തിയിട്ടതായിരുന്നു. ഇതിനിടയിലാണ് തീ പിടുത്തം.നാട്ടുകാർ എത്തിയാണ് തീ നിയന്ത്രിച്ചത്. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
 

Latest News