ഡോ.വന്ദനാ ദാസിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മമ്മൂട്ടിയെത്തി


കോട്ടയം - ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോ.വന്ദന ദാസിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനായി നടന്‍ മമ്മൂട്ടി വീട്ടിലെത്തി. ഇന്ന് രാത്രി എട്ടരയോടെ ഡോ.വന്ദനയുടെ വീട്ടിലെത്തിയ മമ്മുട്ടി പത്ത് മിനുട്ടോളം നേരം അവിടെ ചെലവഴിക്കുകയും ഡോ.വന്ദനയുടെ പിതാവ് മോഹന്‍ദാസിനെ ആശ്വസിപ്പിക്കുകയും ചെയ്തു. ചിന്താ ജെറോം, നടന്‍ രമേഷ് പിഷാരടി എന്നിവരും ആ സമയത്ത് ഡോ വന്ദന ദാസിന്റെ വീട്ടില്‍ എത്തിയിരുന്നു.

 

Latest News