പോലീസിന്റെ കൈയ്യില്‍ തോക്കുണ്ടായിരുന്നില്ലേ ? ഡോക്ടറുടെ കൊലപാതകത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


കൊച്ചി - വനിതാ ഡോക്ടര്‍ വന്ദനാദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംഭവ സമയത്ത് പൊലീസിന്റെ കൈയ്യില്‍ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും കോടതി ചോദിച്ചു.  രാജ്യത്ത് ഒരിടത്തും നടക്കാത്ത സംഭവ വികാസങ്ങളാണ് ഇതെന്ന് കോടതി പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് സുരക്ഷയൊരുക്കാനാകില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചു പൂട്ടുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. എങ്ങനെ സുരക്ഷയൊരുക്കണമെന്ന് പറഞ്ഞുതരേണ്ടത് കോടതിയല്ല. ഡോക്ടറുടെ അടുത്ത് പ്രതിയുടെ കൂടെ പൊലീസ് വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ദുരന്തമാണെന്നും കോടതി പറഞ്ഞു. കൊല്ലപ്പെട്ട വന്ദനയുടെ കുടുംബത്തിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും താങ്ങാനാകാത്ത സംഭവമാണ് ഇതെന്ന് അറിയാമെന്നും കോടതി പറഞ്ഞു.

 

Latest News