വൈദ്യപരിശോധനക്കിടെ പ്രതിയുടെ കുത്തേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത്യം

കൊല്ലം- കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചു. ഹൗസ് സർജൻ ആയി പ്രവർത്തിച്ചുവരികയായിരുന്ന ഡോ. വന്ദന ദാസ് ആണ് കുത്തേറ്റ് മരിച്ചത്. 23 വയസായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. പൂയപ്പള്ളി ചെറുകരകോണം സ്വദേശി സന്ദീപ് ആണ് കുത്തിയത്.
ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേർക്കാണ് കുത്തേറ്റത്. കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ ഡോ.വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.

Latest News