ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം- അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി ശനിയാഴ്ച വിരമിക്കും. കേരള കേഡറിലെ രണ്ടു സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മറികടന്നാണ് ടോം ജോസിന്റെ നിയമനം. എ.കെ ദുബെ, അരുണ സുന്ദര്‍രാജ് എന്നിവര്‍ കേന്ദ്ര സര്‍വീസ് വിട്ട് സംസ്ഥാനത്തേക്ക് തിരിച്ചു വരാത്തതിനെ തുടര്‍ന്നാണ് ടോം ജോസിന് നറുക്ക് വീണത്. 2020 മേയ് 31-വരെ ജോസിന് സര്‍വീസ് കാലാവധിയുണ്ട്. 

ഇപ്പോള്‍ തൊഴില്‍, ജലവിഭവം, നികുതി വകുപ്പുകളുടെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ടോം ജോസ് കൊച്ചി മെട്രോ മേധാവിയായി പ്രശംസനീയ പ്രവര്‍ത്തനം കാഴ്ചവച്ചിരുന്നു.
 

Latest News