കുഞ്ഞാലിക്കുട്ടിയും മുരളീധരനും ഡി.വൈ.എഫ്.ഐ വേദിയിൽ

കൊച്ചി- സി.പി.എമ്മിന്റെ യുവസംഘടനയായ ഡി.വൈ.എഫ്.ഐയുടെ വേദിയിൽ കോൺഗ്രസ് നേതാവ് കെ.മുരളിധരനും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. ഈ മാസം 12 മുതൽ 14 വരെ കൊച്ചിയിൽ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിലാണ് ഇരുവരും പങ്കെടുക്കുക. വിവിധ കാഴ്ചപ്പാടുള്ള ആളുകളെ ഉൾക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് കെ.മുരളിധരനെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും പങ്കെടുപ്പിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. 

ഇന്ത്യൻ ജനാധിപത്യം, പ്രതീക്ഷകൾ, ആശങ്കകൾ എന്ന വിഷയത്തിലുള്ള സംവാദത്തിലാണ് കെ.മുരളീധരനും പി.കെ.കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കുക. 12ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും.
 

Latest News