വടകര- രണ്ട് ബാലികമാരെ പീഡിപ്പിച്ചെന്ന കേസില്‍ 63 കാരന് 40 വര്‍ഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നടുവണ്ണൂര്‍ മലപ്പാട്ട് കരുവടിയില്‍ വീട്ടില്‍ പുഷ്പരാജിനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി ടി പി അനില്‍കുമാര്‍ ശിക്ഷിച്ചത്. പോക്‌സോ നിയമ പ്രകാരവും ഐ പി സി വകുപ്പ് പ്രകാരവുമാണ് ശിക്ഷ.രണ്ട് കേസുകളിലായി ഇരുപത് വര്‍ഷം വീതം കഠിന തടവും 10 ലക്ഷം വീതം പിഴയുമാണ് ശിക്ഷ.
2018ല്‍ വീട്ടില്‍ വെച്ച് 10 വയസ് പ്രായമുള്ള രണ്ട് കുട്ടികളെ പല തവണ ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് കേസ്. പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണി പെടുത്തിയിരുന്നു. ഒരു കുട്ടി ജ്യോഷ്ഠത്തിയോട് വിവരം പറയുകയായിരുന്നു. ബാലുശേരി സി ഐ യായിരുന്ന ജഡീവന്‍ജോര്‍ജ്ജാണ് കേസ് അന്വേഷിച്ചത്. പ്രോാസക്യൂഷന് വേണ്ടി പ്രോസക്യൂട്ടര്‍ പി ജെതിന്‍ ഹാജരായി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)