Sorry, you need to enable JavaScript to visit this website.

ഫുജൈറ പ്രവാസി മുഹമ്മദ് ഹനീഫ ബഷീർ നിര്യാതനായി

ഫുജൈറ-  ഖോർഫക്കാനിലെ  മുഹമ്മദ് ഹനീഫ ബഷീർ( 68) നിര്യാതനായി. കൊല്ലം മയ്യനാട് സ്വദേശിയായ ബഷീർ നാലു പതിറ്റാണ്ടായി ഫുജൈറയിലെ ഖോർഫാക്കാനിലാണ് താമസം. പ്രവാസം കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ കയറിക്കിടക്കാൻ സ്വന്തമായൊരു വീട് ബഷീർ നാട്ടിൽ നിർമിച്ചിരുന്നു. എന്നാൽ മാതാവിന്റെ മരണത്തോടെ ആ വീട് നഷ്ടമായി. ആരും ജീവനോടെ സ്വീകരിക്കാത്ത തന്റെ മൃതശരീരം നാട്ടിലേക്കെത്തിക്കേണ്ടെന്നും ഖൊർഫക്കാനിലെ മണ്ണിൽ തന്നെ അടക്കണമെന്നും ഭാര്യയോടും മക്കളോടും മുൻകൂട്ടി ബഷീർ അറിയിച്ചിരുന്നു. ഒന്നിലേറെ തവണ ഹൃദയാഘാതം സംഭവിച്ചതിനാൽ കുറേക്കാലമായി ജോലിക്ക് പോകാനും കഴിഞ്ഞില്ല.  ഭാര്യ:റുക്കിയ. മക്കൾ : അസിം,ആമിന
മയ്യിത്ത് ഖോർഫകാൻ ഖബ്ബയിലെ പാകിസ്ഥാനി മസ്ജിദ്‌നു സമീപം ഉള്ള ഖബർസ്ഥാനിൽ മറവു ചെയ്തു. ഫുജൈറ കെഎംസിസി ഭാരവാഹികൾ, ഇന്ത്യൻ സോഷ്യൽ ക്ലബ്,ഖോർഫക്കാൻ സാമൂഹിക പ്രവർത്തകർ,ഖോർഫക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തു. നടപടിക്രമങ്ങൾക്ക് സാമൂഹിക പ്രവർത്തകനും യാബ് ലീഗൽ സർവീസ് സിഇഒ യുമായ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകൻ നിഹാസ് ഹാഷിം,അബു ചേറ്റുവ തുടങ്ങിയവർ നേതൃത്വം നൽകി.
 

Latest News