കേരള സ്റ്റോറിയില്‍ കാണിക്കുന്നത് സത്യം, ഉത്തരാഖണ്ഡിലും നികുതി ഒഴിവാക്കുമെന്ന് മന്ത്രി

ഡെറാഡൂണ്‍- ദി കേരള സ്‌റ്റോറിയിലുള്ളത് സത്യമാണെന്നും എല്ലാവരും കാണണമെന്നും ഉത്തരാഖണ്ഡ് മന്ത്രി സത്പല്‍ മഹാരാജ്. സംസ്ഥാനത്ത് കേരള സ്റ്റോറിക്ക് നികുതി ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്വേഷം വിളമ്പുന്ന സിനിമയായ കേരള സ്റ്റോറിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഉത്തരാഖണ്ഡില്‍ നികുതി മുക്തമാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഉത്തര്‍ പ്രദേശ് സര്‍ക്കാരും സിനിമക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തില്‍നിന്ന് ആയിരക്കണക്കിന് സ്ത്രീകളെ കാണാതായതിനു പിന്നില്‍ ലൗ ജിഹാദാണെന്ന് ആരോപിക്കുന്നതാണ് സിനിമ. അദാ ശര്‍മ നടിയായ സിനിമ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്.
ഉത്തരാഖണ്ഡില്‍ കേരള സ്റ്റോറിക്ക് നികുതി ഒഴിവാക്കിയതായി ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഉടന്‍ തന്നെ നികുതി ഒഴിവാക്കുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News