ദമാം-സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ സമാന ചിന്താഗതിക്കാരോടൊപ്പം ചേർന്ന് പോലീസ് സ്‌റ്റേഷനു നേരെ വെടിയുതിർക്കുകയും ഭീകരപ്രവർത്തകർക്ക് താമസമൊരുക്കിക്കൊടുക്കുകയും ചെയ്ത സൗദി പൗരൻ അൻവർ ബിൻ ജാഫർ അൽ അലവിക്ക് വധശിക്ഷ നടപ്പാക്കി. ഭീകരർക്ക് പലസ്ഥലങ്ങളിലേക്കും മാറിത്താമസിക്കുന്നതിനും മറ്റും സഹായം നൽകുകയും വെടിക്കോപ്പുകളും സ്‌ഫോടവസ്തുക്കളും സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്ന പ്രതിക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങൾ ക്രിമിനൽ കോടതിയിൽ തെളിയിക്കപ്പെടുകയും വധശിക്ഷാ വിധി മേൽക്കോടതിയും റോയൽകോർട്ടും അംഗീകരിക്കുകയും ചെയ്തതിനെ തുടർന്നു ഇന്ന് രാവിലെ ദമാമിൽ വെച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്.