ആദ്യ ആഴ്ചയില്‍ തന്നെ 2018 നേടിയത്  18 കോടി, തിയേറ്ററുകള്‍ വീണ്ടും സജീവമാക്കി  

കോഴിക്കോട്- 2018 എന്ന സിനിമ കാണാന്‍ കേരളക്കര തിയേറ്ററുകളിലേക്ക് ഒഴുകി എത്തുകയാണ്. മൗത്ത് പബ്ലിസിറ്റിയിലൂടെ അറിഞ്ഞിട്ടവര്‍ അറിഞ്ഞെത്തുന്ന വരെ തൃപ്തിപ്പെടുത്താന്‍ സിനിമയ്ക്കായി. കലക്ഷന്‍ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.ആദ്യവാരത്തില്‍ തന്നെ 18 കോടിയില്‍ അധികം കലക്ഷന്‍ ആഗോളതലത്തില്‍ നിന്ന് 2018 സിനിമ സ്വന്തമാക്കി കഴിഞ്ഞു. കേരളത്തില്‍ നിന്ന് മാത്രം 10 കോടി കടന്നു കലക്ഷന്‍. കേരളത്തെ അപമാനിക്കാന്‍ ഹിന്ദിക്കാരന്റെ കേരള സ്റ്റോറി റിലീസ് ചെയ്ത ദിവസം തന്നെയാണ് മലാളി ഐക്യത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന 2018 റിലീസ് ചെയ്തത്.
ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, ലാല്‍,തമിഴ് യുവതാരം കലയരശന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വി റാം, ശിവദ, ഗൗതമി നായര്‍ തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു.

Latest News