പ്രണയബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ്  12 വയസുള്ള സഹോദരിയെ കൊലപ്പെടുത്തി

മുംബൈ- പ്രണയബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് സഹോദരിയെ കൊലപ്പെടുത്തി. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റ മുറിവുകളുണ്ടെന്നും, 30 കാരനായ പ്രതി 12 വയസ്സുള്ള സഹോദരിയെ സ്ഥിരം ഉപദ്രവിച്ചിരുന്നതായും പോലീസ്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം.മാതാപിതാക്കളെ നഷ്ടപ്പെട്ട പെണ്‍കുട്ടി സഹോദരനും ഇയാളുടെ ഭാര്യയ്‌ക്കൊപ്പവുമാണ് താമസിച്ചിരുന്നത്. പെണ്‍കുട്ടിക്ക് പ്രണയബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന യുവാവ്, 12 കാരിയെ സ്ഥിരം ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഇരുമ്പ് കമ്പി ചൂടാക്കി പൊള്ളലേല്‍പ്പിക്കുന്നതും പതിവാണ്.
ക്രൂരമായ പീഡനത്തെ തുടര്‍ന്ന് അവശയായ പെണ്‍കുട്ടി ഞായറാഴ്ച മരിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു മരണം. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ച ശേഷം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി പ്രതിയെ പിടികൂടി.
പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം കേസെടുത്തതായി ഉല്ലാസ്നഗര്‍ സെന്‍ട്രല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

Latest News