Sorry, you need to enable JavaScript to visit this website.

മദ്യവും മയക്കുമരുന്നുമൊക്കെ ചോയ്സ്; സിനിമ സെറ്റിലെ പോലീസ് പരിശോധനയില്‍ തെറ്റില്ല -നിഖില വിമല്‍

കണ്ണൂര്‍ - ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സിനിമ സെറ്റുകളില്‍ ഷാഡോ പോലീസ് പരിശോധന നടത്തുന്നതില്‍ തെറ്റില്ലെന്ന് യുവ താരം നിഖില വിമല്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുക യായിരുന്നു നിഖില.
             അമ്മയുടെയും ഫെഫ്കയുടെയും അനുമതിയോടു കൂടിയാണ് ഇതു നടത്താന്‍ തീരുമാനിച്ചത്. മദ്യവും മയക്കുമരുന്നുമൊക്കെ ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്‌സാണ്. എന്നാല്‍ സിനിമ സെറ്റുകളില്‍ അതു മറ്റുള്ളവര്‍ക്ക് ശല്യമാകുന്നത് നിയന്ത്രിക്കണമെന്ന് നിഖില വിമല്‍ പറഞ്ഞു.
ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ താന്‍ അഭിനയിച്ച സിനിമകളുടെ സെറ്റുകളിലുണ്ടായി ട്ടില്ല. അത്തരം അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടില്ലെന്നും നിഖില വിമല്‍ പറഞ്ഞു.
താന്‍ മുന്‍പ് സംവാദത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. സിനിമയില്‍ ഞാന്‍ ഹാപ്പിയാണ്. വിവാദങ്ങള്‍ മാധ്യമങ്ങളാണുണ്ടാക്കിയത്. സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്തു ഒരു വാചകം മാത്രം പ്രചരിപ്പിക്കുകയായിരുന്നു. ഈ കാര്യത്തില്‍ തന്റെ പ്രതികരണം ആരും ചോദിച്ചിട്ടില്ല. അതുകൊണ്ടു തന്നെ തനിക്ക് ഉത്തരവാദിത്തമില്ലെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് മാധ്യമങ്ങള്‍ തന്നെയാണെന്നും നിഖില പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

                         

 

Latest News