റിയാദ് - സഭ്യതക്ക് നിരക്കാത്ത വസ്ത്രം ധരിച്ച് ടി.വി പ്രോഗ്രാം അവതരിപ്പിച്ച മാധ്യമ പ്രവര്‍ത്തകക്കെതിരെ നടപടിയെടുക്കുന്നു. വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തില്‍ വന്നതോടനുബന്ധിച്ച് തയാറാക്കിയ പ്രോഗ്രാമിലാണ് മാധ്യമ പ്രവര്‍ത്തക രാജ്യത്തെ നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് മാന്യമല്ലാത്ത വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടത്. ഈ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാധ്യമ പ്രവര്‍ത്തകക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കും.






