VIDEO - സുഡാനില്‍നിന്ന് കപ്പലില്‍ 225 പേര്‍ കൂടി ജിദ്ദയിലെത്തി

ജിദ്ദ- മുന്നാഴ്ചയായി ആഭ്യന്തരം സംഘര്‍ഷം തുടരുന്ന സുഡാനില്‍നിന്ന് വിവിധ രാജ്യക്കാരായ 225 യാത്രക്കാരുമായി കിംഗ് അബ്ഹ കപ്പല്‍ ജിദ്ദ കിഗ് ഫൈസല്‍ നാവിക സേനാ തുറമുഖത്തെത്തി. പോര്‍ട്ട് സുഡാന്‍ തുറമുഖത്തു നിന്നാണ് കപ്പല്‍ യാത്രക്കാരുമായി ജിദ്ദയിലെത്തിയത്.

വ്യോമ മാര്‍ഗം ഒഴിപ്പിച്ച വിവിധ നാട്ടുകാരായ 90 പേരെയുമായി നേരത്തെ സൗദി എയര്‍ലൈന്‍സ് വിമാനം ജിദ്ദ എയര്‍പോട്ടിലുമെത്തിയിരുന്നു. ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യക്കാരായിരുന്നു ജിദ്ദയിലെത്തിയവരിലധികവും. വിമാനത്താവളത്തിലും തുറമുഖത്തും സുഡാനില്‍ നിന്നെത്തിയവരെ സഹായിക്കാന്‍ ആരോഗ്യ വകുപ്പിനു കീഴിലുള്ള മെഡിക്കല്‍ ടീം അംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News