കല്യാണ വീട്ടില്‍ രാത്രി പത്ത് മണിക്ക്‌ശേഷം മൈക്ക് ഓഫാക്കിയില്ല, തല്ലുണ്ടാക്കിയ അഞ്ചുപേര്‍ അറസ്റ്റില്‍

ആലപ്പുഴ-കല്യാണവീട്ടില്‍ അടിയുണ്ടാക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12ാം വാര്‍ഡ് പള്ളിപ്പറമ്പില്‍ സെബാസ്റ്റ്യന്‍ (അനു 23), പള്ളിപ്പറമ്പില്‍ അജിത്ത് ആന്റണി (അജിത്ത് 27), മേനങ്കാട്ട് സാജന്‍ (27), പാനേഴത്ത് വീട്ടില്‍ നോഷ് (കിച്ചു 25), അറയ്ക്കല്‍ അഖില്‍ സംഗീത് 25) എന്നിവരാണ് പിടിയിലായത്.
ഏപ്രില്‍ 28ന് തുമ്പോളി സ്വദേശിയുടെ വീട്ടിലെ വിവാഹപ്പാര്‍ട്ടിയോടനുബന്ധിച്ച് മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിക്കാനെത്തിയ ആളെ മര്‍ദിച്ചതിനാണ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രാത്രി 10 മണിക്കുശേഷം മൈക്ക് പ്രവര്‍ത്തിപ്പിക്കുന്നതുമായ ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡുചെയ്തു. നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ എം.കെ. രാജേഷ്, എസ്.ഐ. എസ്. പ്രദീപ്, എ.എസ്.ഐ. മധു, സിവില്‍ പോലിസ് ഓഫീസര്‍മാരായ റോബിന്‍സണ്‍, ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News