ഛത്രപതി ശിവജിയെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റ്; ചെറിയ കുട്ടിയെ തടവിലാക്കി പോലീസ്

താനെ-മഹാരാഷ്ട്രയില്‍ ഛത്രപതി ശിവജി മഹാരാജിനെതിരായ അപകീര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. താനെ ജില്ലയിലാണ് സംഭവം.  
പരാതിയുടെ അടിസ്ഥാനത്തിലാണ് വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രാകരം  കേസെടുത്തതെന്ന് ഭിവണ്ടിയിലെ ശാന്തി നഗര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ശിവാജി മഹാരാജിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളും ചിത്രങ്ങളും പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ഇന്‍സ്റ്റഗ്രാമില്‍ കണ്ടതായി ഓട്ടോറിക്ഷാ െ്രെഡവറാണ് പരാതി നല്‍കിയത്.
പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ  കസ്റ്റഡിയിലെടുത്തതായും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News