കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് വിദ്വേഷ സിനിമയുടെ സൗജന്യ പ്രദര്‍ശനം ഒരുക്കി ബി.ജെ.പി നേതാവ്

ലഖ്‌നൗ- ഉത്തര്‍പ്രദേശ് തലസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥിനികള്‍ക്കായി വിദ്വേഷ പ്രചാരണ സിനിമയായ ദി കേരള സ്‌റ്റോറിയുടെ സൗജന്യ പ്രദര്‍ശനം സംഘടിപ്പിച്ചു. ബിജെപി സെക്രട്ടറി അഭിജത് മിശ്രയാണ് സൗജന്യ പ്രദര്‍ശനം ഒരുക്കിയത്.  80 ഓളം കോളേജ് പെണ്‍കുട്ടികള്‍ സിനിമ കണ്ടതായി പ്രദര്‍ശനത്തിന് ശേഷം അഭിജത് മിശ്ര ട്വീറ്റ് ചെയ്തു, ലൗ ജിഹാദില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ കേരള സ്റ്റോറി കാണിക്കൂ എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഈ സിനിമ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കായി നിര്‍മ്മിച്ചതാണെന്നും അവര്‍ എങ്ങനെയാണ് ഈ കെണികളില്‍ വീഴുന്നതെന്ന് ഇതില്‍ കാണിക്കുന്നുണ്ടെന്നും അഭിജിത് മിശ്ര പറഞ്ഞു. കേരളത്തില്‍ ഏകദേശം 30,000 പെണ്‍കുട്ടികളെ കാണാതായിട്ടുണ്ടെന്ന് അദ്ദേഹം ഇന്ത്യാ ടുഡേയോട് പറഞ്ഞു. ലൗ ജിഹാദ് ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്താനും തീവ്രവാദ സംഘടനകളില്‍ ചേരാനും ഈ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
മുസ്ലീം ആണ്‍കുട്ടികളുടെ കെണിയില്‍ വീഴാതെ പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടതുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ദ കേരള സ്‌റ്റോറിക്ക് നികുതി ഒഴിവാക്കിയ ദിവസമാണ് ലഖ്‌നൗവില്‍ സൗജന്യ പ്രദര്‍ശനം നടന്നത്.

 

Latest News