പിലിഭിത്ത്- ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് രണ്ട് പേരെ ഗ്രാമവാസികള്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു.ഇവരെ പിന്നീട് പോലീസിന് കൈമാറി.
പിലിഭിത്തിലെ സെറാമാവ് നോര്‍ത്ത് പോലീസ് സര്‍ക്കിള്‍ പരിധിയില്‍ വരുന്ന ഗ്രാമത്തിലാ 22 നും 25 നും ഇടയില്‍ പ്രായമുള്ള രണ്ട് പേര്‍ ചേര്‍ന്ന് 16 വയസ്സായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാ
ണ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരെയും പിടികൂടിയത്.ഇവരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചശേഷമാണ് പോലീസിന് കൈമാറിയത്.
പെണ്‍കുട്ടിയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
പ്രതികള്‍ക്കെതിരെ ഐപിസിയിലേയും പോക്‌സോ നിയമത്തിലെയും ഉചിതമായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിക്ക് ജില്ലാ വനിതാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയതായും പോലീസ് വക്താവ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)