Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പലസ്തീനൊ -ചിലെയിലെ ഫലസ്തീൻ

പശ്ചിമേഷ്യയിൽ നിന്ന് ആയിരക്കണക്കിന് മൈലുകളകലെയായിരിക്കും ചിലെ. പക്ഷേ ചിലെയിലെ പലസ്തീനൊ ക്ലബ്ബിന് ഫലസ്തീൻ അവരുടെ നെഞ്ചിലേറ്റിയ വികാരമാണ്. ചിലെ തലസ്ഥാനമായ സാൻഡിയേഗോയിൽ ഫലസ്തീൻ ക്ലബിൽ ഈ തണുത്ത ശരത് കാലത്തിലും ഫലസ്തീൻ പതാക പാറിപ്പറക്കുകയാണ്. ഫലസ്തീന്റെ വികാരം പേറുന്ന ടീമാണ് സാൻഡിയേഗോയിലെ പലസ്തീൻ സ്‌പോർട്‌സ് ക്ലബ്ബ്. ഫലസ്തീൻ പതാകയുടെ പച്ചയും കറുപ്പും ചുവപ്പും വെള്ളയും നിറങ്ങളണിഞ്ഞ് നൂറുകണക്കിന് ആരാധകരാണ് ക്ലബ്ബിനെ പിന്തുണക്കാനെത്തുന്നത്. 
പിന്തുണ വെറും നിറങ്ങളിലൊതുങ്ങുന്നില്ല. ടീം ജഴ്‌സിയുടെ ഇടതു കുപ്പായക്കൈയിൽ ഫലസ്തീന്റെ ഭൂപടമുണ്ട്. വെറും ഭൂപടമല്ല. 75 വർഷം മുമ്പ് ഇസ്രായിൽ രൂപം കൊള്ളും മുമ്പുള്ള ഫലസ്തീന്റെ ഭൂപടം. 1920 ൽ ഫലസ്തീനിൽ നിന്നെത്തിയ കുടിയേറ്റക്കാർ രൂപീകരിച്ച ഈ ക്ലബ്ബിൽ രാഷ്ട്രീയം കളിയുടെ ഭാഗമാണ്. 
ഇതൊരു ടീമല്ല, ജനതയാണെന്നാണ് ക്ലബ്ബിന്റെ മുദ്രാവാക്യം. ക്ലബ്ബിന്റെ ഗാനവും ഫലസ്തീന്റെ ചോര തുളുമ്പുന്നതാണ് -ഗാസ ചെറുക്കും, ഫലസ്തീൻ ഉയിർക്കും. പലസ്തീനൊ എന്നാണ് ക്ലബ്ബിന്റെ വിളിപ്പേര്. 100 വർഷം പഴക്കമുണ്ട് ക്ലബ്ബിന്. ഇസ്രായിൽ എന്ന രാജ്യത്തേക്കാളും പ്രായമുണ്ട് പലസ്തീനോക്കെന്ന് ആരാധകരിലൊരാളായ ഇരുപത്തൊമ്പതുകാരനായ ബിസിനസുകാരൻ റഫായേൽ മീലാദ് പറയുന്നു. 
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫലസ്തീൻ നഗരങ്ങളായ ബെത്‌ലഹേം, ബയ്ത് ജാല, ബയ്ത് സഹൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ അറബ് ക്രിസ്ത്യാനികളാണ് ലാറ്റിനമേരിക്കയിൽ ഫലസ്തീൻ സമൂഹത്തിന് രൂപം നൽകിയത്. അഞ്ച് ലക്ഷത്തോളം കുടിയേറ്റക്കാരടങ്ങുന്ന ഈ സമൂഹം അറബ് ലോകത്തിന് പുറത്തെ ഏറ്റവും വലുതാണ്. അവർ തുണി വ്യാപാരത്തിലേർപ്പെട്ടു. പിൻമുറക്കാർ രാഷ്ട്രീയ സ്വാധീനം നേടി. 35 പേർ ചിലെയിൽ മന്ത്രിമാരോ പാർലമെന്റംഗങ്ങളോ ആയി. 
1920 ലാണ് പലസ്തീനൊ രൂപം കൊള്ളുന്നത്. മൂന്നു പതിറ്റാണ്ടിനു ശേഷം ക്ലബ്ബ് പ്രൊഫഷനൽ അരങ്ങേറ്റം നടത്തി. പലസ്തീനൊ എന്നാൽ ഫലസ്തീനാണെന്നും  ഫലസ്തീന്റെ വികാരമാണ് ക്ലബ്ബിൽ അലയടിക്കുന്നതെന്നും മുൻ കളിക്കാരനായ റോബർടൊ ബിഷാറ പറയുന്നു. രണ്ടു തവണ ടീം ദേശീയ ചാമ്പ്യന്മാരായിട്ടുണ്ട് -1955 ലും 1978 ലും. 1979 ൽ ലാറ്റിനമേരിക്കൻ ക്ലബ്ബ് ടൂർണമെന്റായ കോപ ലിബർടഡോറസിന്റെ സെമി ഫൈനലിലെത്തി. 
2014 ൽ ടീം ജഴ്‌സിയിലെ ഒന്ന് എന്ന അക്കം മാറ്റി അവർ 1948 നു മുമ്പുള്ള ഫലസ്തീൻ ഭൂപ്രദേശത്തിന്റെ മാതൃകയിലാക്കി. എന്നാൽ പരാതികളെത്തുടർന്ന് ആ ജഴ്‌സി ധരിക്കുന്നത് ചിലെ ഫുട്‌ബോൾ അസോസിയേഷൻ വിലക്കി. ഒരു തവണ അറബ് ശിരോവസ്ത്രമായ കഫിയ്യ ധരിച്ചാണ് കളിക്കാർ ഗ്രൗണ്ടിലിറങ്ങിയത്. 
2019 ൽ അർജന്റീനയിലെ റിവർപ്ലേറ്റുമായുള്ള തങ്ങളുടെ കോപ ലിബർടഡോറസ് മത്സരം കാണാൻ ഫലസ്തീനിലെ റാമല്ലയിൽ കൂറ്റൻ സ്‌ക്രീൻ സജ്ജീകരിച്ചു. ഇപ്പോഴത്തെ ടീമിൽ ഫലസ്തീൻ വംശജരായ ഒരു കളിക്കാരൻ പോലുമില്ല. അവസാനം ടീമിലുണ്ടായിരുന്ന ഫലസ്തീൻ വംശജൻ നിക്കൊളാസ് സിദാനാണ്, 2021 ൽ. എങ്കിലും ഫലസ്തീൻ വികാരം ക്ലബ്ബിന്റെ സിരകളിലുണ്ട്. പ്രതിസന്ധിയുടെ ആഴക്കടലിലുള്ള ഓരോ ഫലസ്തീനിയെയുമാണ് ക്ലബ്ബ് പ്രതിനിധീകരിക്കുന്നതെന്നും പലസ്തീനോയുടെ ഓരോ ജയവും അവർക്ക് സമ്മാനിക്കുന്ന ചെറു പുഞ്ചിരിയാണെന്നും മിഗ്വേൽ കോർദേരൊ പറയുന്നു. നാൽപത്തൊമ്പതുകാരനായ അഭിഭാഷകനാണ് കോർദേരൊ. 
നാലായിരത്തി അറുന്നൂറോളം അംഗങ്ങളുണ്ട് പലസ്തീനോയിൽ. മത്സരം വീക്ഷിക്കാൻ പലപ്പോഴും ക്ലബ്ബ് ഹൗസിൽ അവർ സംഗമിക്കുന്നു. ക്ലബ്ബ് ഹൗസ് ചെറു ഫലസ്തീനാണ്. പുരാതന ഫലസ്തീൻ ഭൂപടവും യാസർ അറഫാത്തിന്റെ ചുമർചിത്രവുമൊക്കെ അവിടെയുണ്ട്. പശ്ചാത്തലത്തിൽ എപ്പോഴും അറബ് സംഗീതം അലയടിക്കും. 
നാൽപത്തെട്ടുകാരൻ ഫ്രാൻസിസ്‌കൊ മൂനോസാണ് ക്ലബ്ബിന്റെ ഏറ്റവും പ്രശസ്തനായ ആരാധകൻ. അറബ് വസ്ത്രങ്ങളിലാണ് മൂനോസ് സ്‌റ്റേഡിയത്തിലെത്തുക. മൂനോസിന്റെ വീട് പലസ്തീനോക്കുള്ള സമർപ്പണമാണ്. ഒരു മുന്നറിയിപ്പുമില്ലാതെ വീട്ടിൽ കയറി ഫലസ്തീനികളെ പിടിച്ചു കൊണ്ടുപോവുകയും വെടിവെച്ചു കൊല്ലുകയും ചെയ്യുന്ന ദൃശ്യങ്ങൾ കണ്ടാണ് താൻ പലസ്തീനോയുടെ ആരാധകനായതെന്ന് മൂനോസ് പറയുന്നു. 
ചിലെയിൽ തീവ്രചിന്താഗതിക്കാരിൽ നിന്നല്ലാതെ തങ്ങൾ എതിർപ്പ് നേരിടാറില്ലെന്ന് പലസ്തീനൊ വൈസ് പ്രസിഡന്റ് സബാസ് ചഹുവാൻ പറയുന്നു. പലസ്തീനോക്ക് ശക്തമായ വനിത ടീമുമുണ്ട്. ഫലസ്തീൻ വനിതകൾക്ക് അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോവുന്നുവെന്ന് വനിത ടീമിന്റെ കോഓഡിനേറ്റർ ഇസബെൽ ബാരിയോസ് അഭിപ്രായപ്പെടുന്നു. 25 വർഷം മുമ്പ് സ്ഥാപിതമായ വനിത ടീം 2015 ൽ ലീഗ് ചാമ്പ്യന്മാരായിരുന്നു. ഫലസ്തീനിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫുട്‌ബോൾ അക്കാദമികളും പലസ്തീനൊ നടത്തുന്നു. 

Latest News