'നിയമപരമായി കുടുങ്ങി'യെന്ന് നടി; രജിസ്‌ട്രേഡ് വിവാഹം അറിയിച്ച് നടി അപൂർവ ബോസ്, വരൻ സുഹൃത്ത് ധിമൻ

കൊച്ചി - നടി അപൂർവ ബോസ് വിവാഹിതയായി. രജിസ്റ്റർ വിവാഹം ആയിരുന്നുവെന്ന് നടി വിവാഹ ചിത്രങ്ങൾ സഹിതം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സുഹൃത്ത് ധിമൻ തലപത്രയാണ് വരൻ. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. 
 'നിയമപരമായി പരസ്പരം കുടുങ്ങി' എന്ന അടിക്കുറിപ്പോടെയാണ് നടി രജിസ്റ്റർ ചെയ്യുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ആഘോഷപൂർവ്വം നവംബറിൽ വിവാഹമുണ്ടാകുമെന്നും അപൂർവ വ്യക്തമാക്കി. ചുവന്ന ചരിദാറിൽ സിമ്പ്ൾ ലുക്കിലാണ് അപൂർവ എത്തിയത്. വെള്ള കുർത്തയണിഞ്ഞ് ധിമനും എത്തി.
  മലർവാടി ആട്‌സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്തെത്തിയ താരം ഇപ്പോൾ സ്വിറ്റ്‌സർലൻഡിലെ ജനീവയിലാണ് താമസിക്കുന്നത്. ഇന്റർനാഷണൽ ലോയിൽ ബിരുദാനന്തര ബിരുദം നേടിയ താരം, ജനീവയിൽ യൂനൈറ്റഡ് നേഷൻസ് എൺവിയോണ്മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷനിൽ കൺസൾട്ടന്റായി ജോലി ചെയ്യുകയാണ്. സിനിമയിൽനിന്ന് അകന്നെങ്കിലും സമൂഹമാധ്യമത്തിൽ സജീവമാണ്. വളരെ ചുരുങ്ങിയ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. കൊച്ചിയിലെ ഗ്രാന്റ് ഹയാത്തിൽ വച്ചായിരുന്നു ചടങ്ങുകൾ.
 

Latest News