Sorry, you need to enable JavaScript to visit this website.

എക്‌സൈസ് അന്ന് ആ വാഹനം തുറന്ന് പരിശോധിച്ചിരുന്നെങ്കില്‍  മലയാള സിനിമയുടെ കഥ കഴിഞ്ഞേനെ- ബാബുരാജ്

കൊച്ചി-സിനിമാമേഖലയില്‍ ലഹരിമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നതായുള്ള പരാതികള്‍ക്കിടയില്‍ സിനിമാ മേഖലയില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ പട്ടിക സിനിമ സംഘടനകളുടെയും പോലീസിന്റെയും കയ്യിലുണ്ടെന്ന് വ്യക്തമാക്കി നടനും സംവിധായകനുമായ ബാബുരാജ്. ലഹരിമരുന്ന് ക്യാരിയര്‍മാരില്‍ നിന്നാണ് വിവരങ്ങള്‍ ലഭിക്കുന്നതെന്നും അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം കൂടിയായ ബാബുരാജ് വ്യക്തമാക്കി. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സിനിമയില്‍ മാത്രമല്ല എല്ലായിടത്തും ലഹരിമരുന്നിന്റെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. സിനിമയില്‍ ആരെല്ലാം ലഹരിമരുന്ന് ഉപയോഗിക്കുന്നു എന്നതിന്റെ ലിസ്റ്റ് പോലീസിന്റെയും സിനിമാസംഘടനകളുടെയും കയ്യില്‍ ഉണ്ട്. പിടിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുമ്പോഴാണ് ഇതാര്‍ക്ക് വേണ്ടിയുള്ളതാണെന്ന് പറയുന്നത്. അങ്ങനെ ഒരിക്കല്‍ പിടിക്കപ്പെട്ടയാള്‍ മൊഴി നല്‍കി ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിന്തുടര്‍ന്നെത്തിയത് മലയാള സിനിമയിലെ ഒരു വലിയ നടന്റെ വണ്ടിക്ക് പുറകെയാണ്. ആ വണ്ടി അന്ന് നിര്‍ത്തി പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമാ വ്യവസായം തന്നെ അന്ന് തീര്‍ന്നേനെ. അതെല്ലാം സത്യങ്ങളാണ്. ആ ഉദ്യോഗസ്ഥന്‍ ചെയ്യുന്ന ജോലി വെറുതെയായാലോ എന്ന് കരുതിയാകാം അന്ന് അത് വേണ്ടെന്ന് വെച്ചത്.
പണ്ടെല്ലാം ഒരു മറയിലാണ് ഇതെല്ലാം ചെയ്തിരുന്നെങ്കില്‍ ഇന്ന് കാര്യങ്ങളെല്ലാം പരസ്യമാണെന്നും ഈ സിസ്റ്റം മാറണമെന്നും വ്യക്തിപരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും ജോലി സ്ഥലത്തും ഇവ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ബാബുരാജ് പറഞ്ഞു.

Latest News